എസ്.ഐ.ഒ കേരള കാമ്പസ് കാരവന്‍ 21ന് ആരംഭിക്കും.
കോഴിക്കോട്: എസ്.ഐ.ഒ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ്പി.എം സാലിഹ് നയിക്കുന്ന 'കേരള കാമ്പസ് കാരവന്‍' ഈ മാസം 21ന് കാസര്‍ഗോഡ് പൌവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും എസ്.ഐ.ഒ അഖിലേന്ത്യ പ്രസിഡന്റ് കെ.കെ സുഹൈലില്‍ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റിന് പതാക കൈമാറി ആരംഭം കുറിക്കും. കാമ്പസിലെ മതേതര ഭീകരതയെ തുറന്നുകാട്ടുക, ജനാധിപത്യ കാമ്പസിന് വേണ്ടി വിദ്യാര്‍ഥികളെ അണിനിരത്തുക, പുതിയ കാല വിദ്യാര്‍ഥി രാഷ്ട്രീയത്തെ പിന്തുണക്കുക, വിദ്യാര്‍ഥികളില്‍ സേവന സംസ്കാരം പ്രചരിപ്പിക്കുക, അക്കാദമിക മുന്നേറ്റത്തിന് ആഹ്വാനം ചെയ്യുക തുടങ്ങിയവായണ് കാരവന്റെ ലക്ഷ്യങ്ങള്‍. 'കാമ്പസ് മാനിഫെസ്റോ ഫോര്‍ എ ന്യൂ വി' എന്നതാണ് കാരവന്റെ മുദ്രാവാക്യം. കേരളത്തിലെ മുഴുവന്‍ യൂണിവേഴ്സിറ്റികളിലും 55 കാമ്പസുകളിലും കാരവന് സ്വീകരണം നല്‍കും. കാമ്പസ് കാരവന്റെ ഭാഗമായി സംവേദന വേദി ഒരുക്കുന്ന 'കേരള കാമ്പസ് കഫെ' എന്ന തെരുവ് നാടകം അരങ്ങേറും. ഓരോ ദിവസവും പ്രമുഖ നഗരങ്ങളില്‍ നടക്കുന്ന പൊതു സമ്മേളനങ്ങളില്‍ എസ്.ഐ.ഒവിന്റെ വിവിധ സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരും സാമൂഹ്യപ്രവര്‍ത്തകരുംപങ്കെടുക്കും. ജൂലൈ 6ന് തിരുവനന്തപുരത്ത് സമാപിക്കുന്ന കാരവന്റെ ഭാഗമായി ഗാന്ധിപാര്‍ക്കില്‍ പൊതുസമ്മേളനം നടക്കും. കാസര്‍ഗോഡ് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍.ടി ആരിഫലി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി പി.ഐ നൌഷാദ്, കെ.എം അഹ്മദ്, ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എന്‍.എം നെല്ലിക്കുത്ത്, സാഹിത്യകാരന്‍ ഇബ്രാഹിം ബേവിഞ്ച, മുരളി മാസ്റര്‍, അമ്പലപ്പുഴ കുഞ്ഞികൃഷ്ണന്‍, എസ്.ഇര്‍ഷാദ്, ശബീന ശര്‍ഖി തുടങ്ങിയവര്‍ പങ്കെടുക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment