കേരള കാമ്പസ് കാരവന്‍
കോഴിക്കോട്: എസ്.ഐ.ഒ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന കാമ്പസ്ജാഥ കാസര്‍ഗോഡില്‍ നിന്നും ആരംഭിക്കും. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം വരെയുള്ള ഏകദേശ കാമ്പസുകളിലും മുഴുവന്‍ യൂണിവേഴ്സിറ്റികളില്‍ പര്യടനം നടത്തുന്നതായിരിക്കും കേരള കാമ്പസ് കാരവന്‍. കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ് പരിസരത്തുനിന്നും ആരംഭിച്ച് ജൂലൈ 6ന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സമാപിക്കുന്ന രീതിയിലാണ് കാമ്പസ് ജാഥ ക്രമീകരിച്ചിട്ടുള്ളത്. ഉദ്ഘാടന പരിപാടി മുതലുള്ള മുഴുവന്‍ സ്വീകരണ പരിപാടികളിലുമായി ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്നതാണ്. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും ഒരുമിച്ച് നില്‍ക്കാന്‍ കഴിയുന്ന പുതിയൊരു ഫ്ളാറ്റ് ഫോമിനുള്ള ശ്രമങ്ങളാണ് കേരളത്തിലെ കാമ്പസിന് ഇതിലൂടെ നല്‍കുന്നത്. എന്ന് ജാഥയുടെ തലവാചകമായി സ്വീകരിച്ചിട്ടുള്ളത് ഈ പുതിയ രാഷ്ട്രീയ സാധ്യതയെ കൂടുതല്‍ പരിചയപ്പെടുത്താന വേണ്ടിയാണ്. സാംസ്കാരിക നായകരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സാന്നിദ്ധ്യം കേരള കാമ്പസ് കാരവനില്‍ ഉണ്ടാവുന്നതാണ്. എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് പി.എം സാലിഹാണ് കേരള കാമ്പസ് കാരവന്റെ ക്യപ്റ്റന്‍. കലാസംഘം ജാഥയെ അനുഗമിക്കുന്നതാണ്.
No comments:
Post a Comment